അങ്കമാലി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ കോൺഗ്രസിന്റെ 139ാം ജന്മദിനം ആഘോഷിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, ഡി.സി.സി സെക്രട്ടറിമാരായ എസ്.ബി. ചന്ദ്രശേഖര വാര്യർ, പി.വി. സജീവൻ, കെ.പി. ബേബി, ടി.എം. വർഗീസ്, സാജു നെടുങ്ങാടൻ, സുനിൽ അറയ്ക്കലാൻ, ഏല്യാസ് കെ. തരിയൻ, മലാലി ആന്റു എന്നിവർ സംസാരിച്ചു.