കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ അകനാട് ഗവ.എൽ.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായി ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോളി ബാബു, അംഗങ്ങളായ റോഷ്നി എൽദോ, രജിത ജയ്മോൻ, ശുഭ, പി.ടി.എ പ്രസിഡന്റ് ജോബി ജോൺ, പി.കെ. സത്യൻ, പോൾ പൊട്ടക്കൽ, എം.പി. ദാസൻ, പി.കെ. ശിവദാസ്, ടി.പി. ഔസേഫ്, എന്നിവർ സംസാരിച്ചു.