അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി - മലയാറ്റൂർ അനുസ്മരണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ആന്റണി, റോജിസ് മുണ്ടപ്ലാക്കൽ, എ .വി. ഷൈല, കെ.പി. അനീഷ് എന്നിവർ സംസാരിച്ചു.