മൂവാറ്റുപുഴ: താലൂക്കുതല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വാഴപ്പിള്ളി ജെ.ബി. സ്കൂളിൽവച്ച് നടത്തുന്ന സർഗോത്സവം ജനുവരി 2ന് രാവിലെ 10ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും നൽകുമെന്ന് താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.