മൂവാറ്റുപുഴ: തൃക്കളത്തൂർ നവയുഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ചിത്രരചന, ശില്പ നിർമ്മാണ ക്ലാസ് സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാഡമി അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സനു വേണുഗോപാൽ, ജിനേഷ് ഗംഗാധരൻ എന്നിവർ സംസാരിച്ചു. ആർ.എൽ.വി അജയ്, ജിഷ്ണു രാജ് , അനിൽ ആർ.എൽ.വി എന്നിവർ ക്ലാസ് നയിച്ചു.