എടക്കാട്ടുവയൽ: കേന്ദ്രസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായിആരംഭിച്ച വികസിത് ഭാരത് സങ്കല്പയാത്ര എടയ്ക്കാട്ട് വയൽ പഞ്ചായത്തിലെ വട്ടപ്പാറയിൽ എത്തി. ബാങ്ക് ഒഫ് ബറോഡ കൈപ്പട്ടൂർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഏഴോളം പേർക്ക് തത്സമയം വിവിധ ലോൺ അനുവദിച്ചു. കൂടാതെ പങ്കെടുത്ത ആളുകൾക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം. ആശിഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഒഫ് ബറോഡ ഡെപ്യൂട്ടി റീജിയണൽ മാനേജർ ബിനോജ് ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ബോധവൽത്കരണവും ഡ്രോൺ പരിചയപ്പെടുത്തലുംനടന്നു.