
പള്ളുരുത്തി : പള്ളുരുത്തി മെഗാ കർണിവലിന്റെ ഭാഗമായി പള്ളുരുത്തി ഇ. കെ. സ്ക്വയറിൽ മെഹന്തി മത്സരവും കോലം വരയ്ക്കൽ മത്സരം നടന്നു. മത്സരം കൊച്ചി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വർണങ്ങളുടെയും വരയുടെയും പുതിയ ശൈലികൾ കണ്ടെത്തി പുതുമ നിറഞ്ഞ ഈ മത്സരം കാണികളെ ആകർഷിച്ചു. മെഹന്തി മത്സരം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. കർണിവൽ കമ്മിറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ ആർ. കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നാളെ വൈകിട്ട് അഞ്ചിന് ഇ. കെ സ്ക്വയറിൽ ടി. കെ. വത്സൻ മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റ് നടക്കും.