പറവൂർ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദൈവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുന്നാളിനോടനുബന്ധിച്ച് നടന്ന നേർച്ച സദ്യയ്ക്ക് കോട്ടുവള്ളി പഞ്ചായത്ത് ഹരിത സർട്ടിഫിക്കറ്ര് നൽകി.
പള്ളി അസിസ്റ്റ് വികാരി ഫാ. ടോണി കർവാലിയോ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, സെക്രട്ടറി എം.ബി. പ്രീതി, അസി.സെക്രട്ടറി സാന്ദ്ര, ദീപക്, ഷൈനി പൗലോസ്, ഷാജൂ മാളോത്ത്, വി.ജെ. സുജ, ഷീജ മൈക്കിൾ, ജോൺസൺ പുളിക്കൽ, ജോബി ചാണയിൽ എന്നിവർ പങ്കെടുത്തു.