kandeyer

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ ആറുമാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ദേശീയ പാതാ അതോറിട്ടിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പരാതിയിൽ ജില്ലാ കളക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. 5 വർഷത്തേക്ക് കൂടി റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ ദേശീയപാതാ അതോറിട്ടി തീരുമാനിച്ചിട്ടുണ്ടെന്നും തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള നിർദേശം ഇതിന്റെ എസ്റ്റിമേറ്റിലുണ്ടെന്നും കളക്ട‌ർ അറിയിച്ചു.തുട‌ർന്നാണ് ആറുമാസത്തെ സമയം അനുവദിച്ചത്.

കളമശേരി മുതൽ മുളവുകാട് ഗോശ്രീ പാലം വരെയുള്ള ഭാഗം ഇരുട്ടിലാണെന്നും അപകടകരമായ വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നും പരാതിക്കാരനായ ജോൺസൺ കമ്മിഷനെ അറിയിച്ചിരുന്നു.