പറവൂർ: പറവൂർ സുകുമാരൻ അനുസ്മരണം, കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷം, പറവൂർ സുകുമാരൻ സ്മാരക കാഥികസുരഭി പുരസ്കാര വിതരണം എന്നിവ നടത്തി. സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു. നടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി. കാഥിക സുരഭി അവാർഡ് ആലുവ മോഹൻരാജ് ഏറ്റുവാങ്ങി. വി. ഹർഷകുമാർ, അയിലം ഉണ്ണിക്കൃഷ്ണൻ, വസന്തകുമാർ സാംബശിവൻ തുടങ്ങി ഇരുപത്തിയഞ്ചോളം കഥാപ്രസംഗ കലാകാരന്മാരെ ആദരിച്ചു. എസ്. ശർമ്മ, വിനോദ് കെടാമംഗലം, ഒ.യു. ബഷീർ, ബൈജു സുകുമാരൻ, സിനീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കാഥികൻ സൂരജ് സത്യന്റെ രമണൻ കഥാപ്രസംഗവും അരങ്ങേറി.