പറവൂർ: കോട്ടപ്പുറം രൂപത സി.എൽ.സി യോഗം രൂപത കൺവെൻഷൻ പ്രമോട്ടർ ഫാ. ലിനു പുത്തൻചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഷീല ജോയ്, ജോൺസൺ വാളൂർ, സിജു ജോസ്, ജോസി കോണത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാജു തോമസ് (പ്രസിഡന്റ്), ജെസ് മോൻ തോമസ്, ഷൈനി സഞ്ജു (വൈസ് പ്രസിഡന്റ്), ആന്റണി കോണത്ത് (ജനറൽ സെക്രട്ടറി), ഷെറിൻ ക്ലീറ്റസ്, ലാലി ബൈജു (ജോയിന്റ് സെക്രട്ടറി), ലൈനൽ ഡിക്രൂസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.