പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുത്തൻവേലിക്കര പഞ്ഞിപ്പള്ള പാലിയംപറമ്പിൽ ഉണ്ണിക്ക് (53) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.
2022 ജൂൺ 15 നാണ് കേസിനാസ്‌പദമായ സംഭവം. അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന എം.എസ്. മുരളിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.