വരാപ്പുഴ: വരാപ്പുഴ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു നടത്തുന്ന വരാപ്പുഴ ടൂറിസം ഫെസ്റ്റ് ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് 6 നു ചേരുന്ന സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഹൈബി ഈഡൻ എം.പി. തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഡി.ജെ നൈറ്റും ഉണ്ടാകും.