വൈപ്പിൻ: പെരുമാൾപടി തോട്ടുങ്കൽ ഭദ്രകാളി ക്ഷേത്രത്തിലെ കിഴക്കേ കവാടഗോപുരം, ശീവേലിപ്പുര എന്നിവ അഖില ഭാരതീയ സന്ദ്‌സമിതി ദേശീയ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് സമർപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് ശ്രീകാന്ത് ബാലൻ തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിതനടി ബിന്ദു പണിക്കർ, നടന്മാരായ സായ് കുമാർ, ഞാറക്കൽ ശ്രീനി, പഞ്ചായത്ത് പ്രസിഡന്റുമാരായ സരിത സനിൽ, രസികല പ്രിയരാജ്, മിനി രാജു, ജില്ലാ പഞ്ചായത്ത് ക്ഷേമസമിതി ചെയർമാൻ കെ.ജി. ഡോണോ, നാരായണീയ മഹോത്സവ ജനറൽ സെക്രട്ടറി ഐ.ബി.ശശി, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സി.ജി. രാജഗോപാൽ, ക്ഷേത്രം സെക്രട്ടറി പി.എസ്. നന്ദകുമാർ, ജോ. സെക്രട്ടറി ധനേഷ് തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.