വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിൽ നടന്ന പ്രഥമ സംസ്ഥാന ബീച്ച് ജൂഡോ ചാമ്പ്യൻഷിപ്പിൽ 48 സ്വർണവുമായി എറണാകുളം ജേതാക്കളായി. 16 സ്വർണം നേടിയ തിരുവനന്തപുരം റണ്ണറപ്പ്. നാലു സ്വർണവും ഏഴ് വെള്ളിയും സ്വന്തമാക്കിയ മലപ്പുറം ജില്ല മൂന്നാം സ്ഥാനത്തെത്തി. സമാപന സമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും ബീച്ച് ജൂഡോ അസോസിയേഷൻ പ്രസിഡന്റുമായ ഹുസൈൻ കറുകപ്പാടത്ത് ട്രോഫികൾ സമ്മാനിച്ചു.