ആലുവ: എം.എ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് ജനുവരി ഏഴ് മുതൽ ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. ടീമുകളുടെ പ്രഖ്യാപനം മുൻ ദേശീയ ഫുട്‌ബോൾ താരം ഡോ.എം.ഐ. മുഹമ്മദ് ബഷീർ നിർവഹിച്ചു. എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.
ഏഴിന് വൈകിട്ട് 4ന് ഒളിമ്പ്യൻ സിനി ജോസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.