വൈപ്പിൻ: എളങ്കുന്നപ്പുഴ സ്‌കൂൾ ഗ്രൗണ്ടിൽ സൂപ്പർ സോക്കർ വൈപ്പിൻ സംഘടിപ്പിക്കുന്ന ഓൾ കേരള അണ്ടർ 19 ഫുട്‌ബാൾ ടൂർണമെന്റിന്റെ ആദ്യ സെമിയിൽ എ ഗ്രൂപ്പ് ചാമ്പ്യന്മാരായ നൈറ്റ്‌സ് എഫ്.സി ആലുവയും സി ഗ്രൂപ്പ് ജേതാക്കളായ എഫ് .എഫ് അക്കാഡമി ഏലൂരും ഏറ്റുമുട്ടും. ബി ഗ്രൂപ്പിൽ വിജയിച്ച സാൻ തിരൂർ ഇന്ന് രാവിലെ നടക്കുന്ന ഡി ഗ്രൂപ്പ് മത്സരങ്ങളിലെ വിജയിയെ നേരിടും.

എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസാദ് കാകൻ , കെ. ജെ. ഫ്രാൻസീസ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് വൈകീട്ട് നാലിന് ഫൈനൽ നടക്കും. വിജയികൾക്ക് കർത്തേടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എൽ. ദിലീപ് കുമാർ ട്രോഫി കൈമാറും.