വൈപ്പിൻ: സാമൂഹ്യ, സാമ്പത്തിക, ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24ന് നടത്തുന്ന സെക്രട്ടറിയേറ്റ് വളയൽസമരം വിജയിപ്പിക്കുന്നതിന് വൈപ്പിൻ യൂണിയൻ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഷിബു ഏഴിക്കര ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി.സുരേഷ്, ഖജാൻജി എം.എ. രാജൻ, വൈസ് പ്രസിഡന്റ് വി.കെ.ബാബു, അസി. സെക്രട്ടറിമാരായ എം.കെ.രമേഷ് , എൻ.ജി.രതീഷ്, പഞ്ചമി കോ ഓർഡിനേറ്റർ ഉഷ രാജൻ തുടങ്ങിയവർ സംസാരിച്ചു.