
കൊച്ചി: ബി.ജെ.പി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സ്നേഹയാത്രയുടെ ഭാഗമായി ബി.ജെ.പി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി എളങ്കുളം ഫാത്തിമമാതാ പള്ളി സന്ദർശിച്ചു. പള്ളി വികാരി ഫാ. മാർട്ടിൻ തൈപ്പറമ്പിലിന് പ്രധാനമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെകട്ടറി എസ്. സജി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.