നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്കായി പ്രഖ്യാപിച്ച വ്യാപാരി മിത്ര ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയും ആശ്വാസ് പലിശരഹിത വായ്പാ പദ്ധതിയും നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ബാലചന്ദ്രൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. മുരളി, അശോക് കുമാർ, പി.ജെ. ജോയ്, എൻ.എസ്. ഇളയത്, വി.ഡി. പ്രഭാകരൻ, ടി.വി. സൈമൺ, കെ.കെ. ബോബി, ജോയ് ജോസഫ്, പി.കെ. എസ്‌തോസ്, ജോബി നൽകര തുടങ്ങിയവർ സംസാരിച്ചു.