നെടുമ്പാശേരി: സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ് കുന്നുകര യൂണിയൻ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷിബു ഏഴിക്കര ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുഭാഷിണി പുരുഷൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. വിജയൻ, ശിവദാസൻ അയ്യനേത്ത്, സുശാന്ത് കുന്നുകര എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന് മുന്നോടിയായിട്ടായിരുന്നു കൺവെൻഷൻ.