ആലുവ: മണൽനിറച്ചുകൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ പെരിയാർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ പിടികൂടി. ആലുവ തുരുത്ത്, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ കടവുകളിൽ നിന്നാണ് മണൽടിപ്പറുകൾ പിടികൂടിയത്.

ഉളിയന്നൂർ ഭാഗത്തെ കടവിൽ വാരിക്കൂട്ടിയിരുന്ന ഒരുലോഡ് മണലും കണ്ടെടുത്തു. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനാണ് മണൽകയറ്റിക്കൊണ്ടിരുന്നത്.

ഡിവൈ.എസ്.പി എ. പ്രസാദിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, സബ് ഇൻസ്‌പെക്ടർ, കെ. നന്ദകുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എൻ. മനോജ് തുടങ്ങിയവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.