കോലഞ്ചേരി: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 48ാം രാജ്യാന്തര സുവിശേഷ യോഗത്തിന്റെ 3ാം ദിവസം എം.എ. ആൻഡ്രൂസ് സുവിശേഷ സന്ദേശം നൽകി. രാവിലെ 9.30ന് അമൃതധാരയുടെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തിൽ ഉച്ചയ്ക്ക് 2 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾ ക്ലാസും നടന്നു. വൈകിട്ട് ജോബി പി. ബാബു, ഡിജു പോൾ ഓസ്‌ട്രേലിയ തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. യു.ടി. ജോർജ് മുഖ്യസന്ദേശം നൽകി. പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷസന്ദേശവും ഉണ്ടായിരുന്നു. ഇന്ന്‌ രാവിലെ 9.30ന് ആരംഭിക്കുന്ന യോഗത്തിൽ ഉച്ചയ്ക്ക് 2 വരെ സാക്ഷ്യങ്ങളും ലഘുപ്രസംഗങ്ങളും ബൈബിൾ ക്ലാസും നടക്കും. വൈകിട്ട് 5.30 ന് അമൃതധാരയുടെ ഗാനശുശ്രൂഷ. തുടർന്ന്‌ ടെനി ദേവസി, തോമസ്‌ജോൺ, ഡോ. ജോസഫ്‌ ബേബി തുടങ്ങിയവർ പ്രസംഗിക്കും. പ്രൊഫ. സി.എം. മാത്യു മുഖ്യ സുവിശേഷസന്ദേശം നൽകും. പകൽ നടക്കുന്ന ബൈബിൾ ക്ലാസിനും രാത്രിയിലെ യോഗത്തിനും കോലഞ്ചരി ടൗണിൽ നിന്ന് പ്രത്യേകം വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന പാർക്കിംഗിന് കൂടുതൽ സ്ഥലം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.