കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ വിദേശ സമൂഹമാദ്ധ്യമ അക്കൗണ്ടിലേക്ക് കൈമാറിയ കേസിലെ പ്രതി മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടൻ റിമാൻഡിൽ. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കപ്പൽശാലയിൽ കരാറിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന ശ്രീനിഷ് കഴിഞ്ഞ മാർച്ചുമുതൽ ഡിസംബർ 19വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ സമൂഹമാദ്ധ്യമംവഴി കൈമാറുകയും ചെയ്തത്. 'എയ്ഞ്ചൽ പായൽ' എന്ന ഫേസ്ബുക്ക് മെസഞ്ചർ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ കൈമാറിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.