
തൃപ്പൂണിത്തുറ: ആർ.എൽ.വി ഗവ. കോളേജ് എൻ.എസ്.എസ്, കൊച്ചിൻ ഷിപ്പ് യാഡ്, എച്ച്.എൽ.എൽ എന്നിവയുടെ ആഭിമുഖ്യത്തിൽ മെൻസ്‌ട്രുവൽ കപ്പ് ക്യാമ്പയിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു. ആർ.എൽ.വി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആർ. രാജലക്ഷ്മി അദ്ധ്യക്ഷയായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മനുമോഹനൻ, എച്ച്.എൽ.എൽ പ്രൊജക്ട് അസോസിയേറ്റ് ഡോ. അർച്ചന, ധർമ്മതീർത്ഥൻ എന്നിവർ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ്മോബും സംഘടിപ്പിച്ചു. ശുചിത്വമിഷനുമായി സഹകരിച്ച് എൻ.എസ്.എസിന്റെ സ്നേഹാരാമം പ്രൊജക്ടിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും അവതരിപ്പിച്ചു. ക്യാമ്പ് 31 ന് സമാപിക്കും.