ആലുവ: ആലുവ ഗവ. സർവന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് സമർപ്പണവും നടത്തി.
പ്രസിഡന്റ് എൻ.കെ. സുജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഐ. സിറാജ് പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ബി. മനോജ്, സംഘം പ്രസിഡന്റ് എൻ.കെ. സുജേഷ് എന്നിവർ നൽകി. ഭരണസമിതി അംഗങ്ങളായ ഇ.വി. അഖിൽ, എസ്.
മഹേഷ്, ജിനോ കെ. ജോർജ്, കെ.എ. കൃഷ്ണകുമാർ, സി.വി. അരുൺകുമാർ, ഇ.പി. ആനന്ദ്, എം.കെ. ബീന, ദിവ്യമോൾ രാജു, പി.സി. ലൈജു, ജീവനക്കാരായ കെ.സി. ലത, രജനി ഗോപാലകൃഷ്ണൻ, രഹന പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.