കാലടി: എ.പി. കുര്യൻ പഠനകേന്ദ്രം സംഘടിപ്പിച്ച "നമ്മൾ ജനങ്ങൾ" പ്രഭാഷണ പരമ്പരയുടെ ഒമ്പതാം ഭാഗം വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ, സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം. മുകേഷ്, പഠനകേന്ദ്രം സെക്രട്ടറി കെ.പി. റെജിഷ്, സി.കെ. ഉണ്ണിക്കൃഷ്ണൻ, പി.സി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ എന്നിവർ സംസാരിച്ചു.