water

കൊച്ചി: പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി വാട്ടർ മെട്രോ പ്രത്യേക സർവീസൊരുക്കും. ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ റൂട്ടിലെ സർവീസ് ജനുവരി ഒന്നിന് പുലർച്ചെ 5വരെ ദീർഘിപ്പിച്ചു. 31ന് രാത്രി 9വരെ ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവീസുണ്ടാകും. ജനുവരി ഒന്നിന് വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് പുലർച്ചെ 5വരെ സർവീസ് നടത്തും.