tjv
നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കെ.ജെ. ആൽഫ്രഡ്, കെ.എസ്. രാധാകൃഷ്ണൻ, സി.ഇ. മോഹനൻ, പി.ആർ.കനകൻ, എം.ടി.വിനോദ്, കെ.എൻ.ലതാനാഥൻ തുടങ്ങിയവർ സമീപം

കൊച്ചി: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. കനകൻ അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ലതാനാഥൻ, എ.എം. യൂസഫ് , കെ.ജെ. ആൽഫ്രഡ്, എം.ടി. വിനോദ്, എം.എം. ബാലൻ, കെ.എസ്. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പുതിയ പ്രവർത്തക സമിതി; എം.ജെ. ബൽത്തസർ (പ്രസിഡന്റ്), കെ.ജി. അയ്യപ്പചന്ദ്രൻ, എൻ.എസ്. രവീന്ദ്രൻ, (വൈസ് പ്രസിഡന്റുമാർ), സി.ഇ. മോഹനൻ (ജില്ലാ സെക്രട്ടറി),
കെ.എക്‌സ്. ജോൺ, എം.പി. ഭാസ്‌കരൻ (ജോയിന്റ് സെക്രട്ടറിമാർ), സി.ജി. പ്രദീപ്കുമാർ (ട്രഷറർ).