കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്‌ കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. നക്ഷത്ര തടാകം നടത്തിപ്പിലെ ക്രമകേടുകളിലും സ്വജന പക്ഷപാത നിലപാടുകളിലും പദ്ധതി നടത്തിപ്പിലെ പാളിച്ചകളിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. തുടർന്ന് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗങ്ങളായ ആനി ജോസ്, പി.ജെ. ബിജു, ഷിബു പറമ്പത്ത്, വിജിറെജി, സതി ഷാജി, ബിൻസി ജോയ്, ജോസഫ് ചിറയത്ത്, പി സി. സജീവ് എന്നിവർ സംസാരിച്ചു.