
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് വഞ്ചിയും വലയും നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സജിതമുരളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുധാ നാരായണൻ, ടി.കെ. ജയചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ മിനി സാബു, പി. ഗഗാറിൻ, എ.എസ്. കുസുമൻ, സെക്രട്ടറി കെ.എച്ച്. ഷാജി, ഫിഷറീസ് ഓഫീസർ ആർ. ആശ എന്നിവർ സംസാരിച്ചു. 29,000 രൂപയുടെ വഞ്ചിയും 5000 രൂപയുടെ വലയും അടങ്ങുന്ന 6 ലക്ഷം രൂപയുടെ പദ്ധതി പ്രകാരം 17 ഗുണഭോക്താക്കൾക്ക് വഞ്ചിയും വലയും ലഭിക്കും.