paul

കൊച്ചി: 69-ാം പിറന്നാൾ കൊച്ചിക്കാരുടെ പോളേട്ടൻ മാരത്തൺ നടത്തി ആഘോഷമാക്കി. പോളേട്ടൻ ഓടുമ്പോൾ പ്രിയചങ്ങാതിമാർ എങ്ങനെ നോക്കി നില്ക്കും! ആവേശത്തോടെ ഓരോരുത്തരായി ഒപ്പം കൂടിയതോടെ ഇരുനൂറോളം പേരുടെ കൂട്ടയോട്ടമായി. 21 കിലോമീറ്റർ ഹാഫ് മാരത്തണാണ് ഇന്നലെ രാവിലെ ആറിന് തൃപ്പൂണിത്തുറ മിനി ബൈപ്പാസിന് സമീപമുള്ള പാർക്കിൽ തുടങ്ങി കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം, ആലിൻചുവട്, വെണ്ണല, എരൂർ എന്നിവിടങ്ങളിലൂടെ തൃപ്പൂണിത്തുറ പാർക്കിൽ പൂർത്തിയായത്. പോളേട്ടന്റെ 350-ാം മാരത്തണായിരുന്നിത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സിവിൽ എൻജിനിയറായിരുന്ന പോൾ പടിഞ്ഞാറേക്കരയ്ക്ക് വിരമിച്ച ശേഷമാണ് ഓട്ടക്കാരനാകണമെന്ന ആഗ്രഹമുണ്ടായത്. 2014ൽ വിരമിച്ച പോൾ അങ്ങനെ മാരത്തണുകളിൽ സജീവമായി. അറുപതാമത്തെ വയസിലാണ് ആദ്യ ഫുൾ മാരത്തൺ ഓടിയത്. നൂറിലധികം ഫുൾ മാരത്തൺ ഓടിയവർ കേരളത്തിൽ വിരളമാണ്. 2021ൽ എറണാകുളത്തായിരുന്നു നൂറാമത്തെ മാരത്തൺ. 300ഓളം പേരോടൊപ്പമാണ് ഓടിയത്.

ആദ്യത്തെ മാരത്തൺ അറുപതാമത്തെ വയസിൽ ഓടിക്കഴിഞ്ഞപ്പോൾ ഭ്രമമായി. പിന്നെ, സോൾസ് ഒഫ് കൊച്ചിൻ എന്ന റണ്ണേഴ്‌സ് ഗ്രൂപ്പിന്റെ ഭാഗമായി. അദ്ധ്യാപികയായ സുജ പോളാണ് ഭാര്യ. മക്കൾ സോഫ്റ്റ്‌വെയർ എൻജിനിയർമാരായ

മെറിൻ പോൾ, ടോം, ജെറി.