y

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ സന്നദ്ധസേവന സംഘടനയായ അഭയം ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഈ വർഷത്തെ അവാർഡിന് ഡോളി സണ്ണി അർഹയായി. കഴിഞ്ഞ 26 വർഷമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയും മുതിർന്ന ആളുകളെയും സംരക്ഷിക്കുന്ന ചൂണ്ടിക്കടുത്തുള്ള മദർ കെയർ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉടമയാണ് ഡോളി. പ്രൊഫ. വൈരേലിൽ കരുണാകര മേനോന്റെ 26-ാം ചരമവാർഷികദിനമായ ജനുവരി 5 ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ അവാർഡ് സമർപ്പിക്കും.

ഹൈക്കോടതി ജഡ്ജി സോഫി തോമസ്, കെ.ബാബു എം.എൽ.എ, നഗരസഭാദ്ധ്യക്ഷ രമ സന്തോഷ്, അഭയം പ്രസിഡന്റ് ടി.എസ്. നായർ, സെക്രട്ടറി കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.