കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ പുതുവത്സാരാഘോഷവും സർഗോത്സവവും സംഘടിപ്പിച്ചു. ബാലവേദി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഒറിഗാമി, നേതൃത്വ പരിശീലനം, കളിയരങ്ങ് എന്നിവ നടത്തി. കാലടി എസ് .മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി കെ.കെ. വിജയൻ, ബാലവേദി സെക്രട്ടറി സി.എസ്. മീനാക്ഷി, ടി.എൽ. പ്രദീപ്, ടി.കെ. ജയൻ, പി.എ. സത്യൻ, പി.ആർ. ആനന്ദ്, ജലജ മാധവൻ, മീനാക്ഷി വൽസൻ എന്നിവർ സംസാരിച്ചു.