
കൊച്ചി: തൃക്കാക്കര കെ.എം.എം കോളേജ് ആർട്‌സ് ആൻഡ് സയൻസ് എൻ.എസ്.എസ് യൂണിന്റെ നേതൃത്വത്തിൽ കേരളം മാലിന്യമുക്തം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കുന്ന പദ്ധതിയാണിത്. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ബിജു, അശ്വതി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സ്‌നേഹാരാമം നിർമ്മിക്കുകയും ഫ്‌ളാഷ് മോബ് നടത്തുകയും ചെയ്തു. എൻ.എസ്.എസ് യൂണിറ്റ്, നഗരസഭാ ശുചീകരണ തൊഴിലാളികൾ,നഗരസഭാ ഉദ്യോഗസ്ഥർ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
മാവേലിപുരം എച്ച് ആൻഡ് സി സ്റ്റോറിന് മുൻവശമുള്ള സ്‌നേഹാരാമത്തിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷൻ പി.എം.യൂനുസ് നിർവഹിച്ചു. നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർമാൻ ഉണ്ണി കാക്കനാട് അദ്ധ്യക്ഷനായി.
പ്രതിപക്ഷ നേതാവ എം.കെ. ചന്ദ്രബാബു, കൗൺസിലർ എം.എ. ഇബ്രാഹിംകുട്ടി, സി.സി. വിജു ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ സഹദേവൻ, ശുചിത്വ മിഷൻ പ്രതിനിധി
പ്രിൻസ് എന്നിവർ പ്രസംഗിച്ചു.