1

പള്ളുരുത്തി: പള്ളുരുത്തി മെഗാ കാർണിവലിന്റെ ഭാഗമായി സംസ്ഥാന ചിത്രാ രചന മത്സരം നടന്നു. ഫെസ്റ്റിവലും കാർണിവൽ വിഷയമായി കിട്ടിയപ്പോൾ കുട്ടികൾ വരകളുടെയും വർണങ്ങളുടെയും ലോകത്ത് പുതിയ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രത്യേക മത്സരം ഉണ്ടായിരുന്നു. കുട്ടികളുടെ മത്സരത്തിൽ ഓരോ വിഭാഗത്തിലും അഞ്ച് സമ്മാനങ്ങളും ട്രോഫിയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡ് വിതരണം ചെയ്തു. ചിത്രരചനാ മത്സരം ചിത്രകാരൻ കലാപീഠം ബിനുരാജ് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ ആർ. കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. എം. എം. ബിബിൻ , മിഥുൻ പ്രകാശൻ, രാജീവ് പള്ളുരുത്തി എന്നിവർ സംസാരിച്ചു.