ആലങ്ങാട്: വയോജനങ്ങളോട് സംവദിച്ച് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. കൊടുവഴങ്ങ എസ്.എൻ എൽ.പി സ്കൂളിൽ നടക്കുന്ന സപ്തദിന ക്യാമ്പിനിടെയാണ് ശ്രീനാരായണ ക്ലബ് ലൈബ്രറി വയോജനവേദി അംഗങ്ങളെ കാണാൻ വിദ്യാർത്ഥികളെത്തിയത്.'' വല്യോരും കുട്ട്യോളും' എന്ന പേരിലെ പരിപാടി
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ, ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡന്റ് വി.വി. സുതൻ അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. നിത്യ അരുൺ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ കെ. ലളിത മോഡറേറ്ററായി. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിൻ എന്നിവർ സംസാരിച്ചു.