u

ചോറ്റാനിക്കര : ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് 139-ാം ജന്മദിന സമ്മേളനം കോൺഗ്രസ് ഭവനിൽ ഡി.സി.സി ജനറൽ സെക്രട്ടറി രാജു.പി.നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ആർ. ജയ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി ജനറൽ സെക്രട്ടറി റീസ് പുത്തൻവീട്ടിൽ, യു.ഡി. എഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, എ.ജെ.ജോർജ്, ജോൺസൺ തോമസ്, ഇന്ദിര ധർമ്മരാജൻ, ബേസിൽ ജോർജ്, പുഷക്കല ഷൺമുഖൻ, സണ്ണി കെ.കെ., ആലീസ് ജോർജ്, ദിവ്യ ബാബു, ശ്രീദേവി ശങ്കർ എന്നിവർ സംസാരിച്ചു.