saras

കൊച്ചി: വ്യവസായ നഗരിയെ ആഘോഷത്തിമി‌ർപ്പിലാക്കിയ കൊച്ചി സരസ് മേള ജനുവരി രണ്ടു വരെ നീട്ടി. കൊച്ചിയെ രാവോളം ആഘോഷത്തിലാക്കിയ സരസ് മേള വൻ വിജയമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിവിധ ഉത്പന്നങ്ങളും രുചികളും പരിചയപ്പെടുത്തിയ മേളയ്ക്ക് കൊച്ചിക്കാർ വൻ സ്വീകരണം നൽകി. പത്താംദിവസത്തെ പരിപാടിയിൽ കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനത്തിനുള്ള പ്രവർത്തനങ്ങളും മാതൃകകളും ചർച്ച ചെയ്തു. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പരിചയപ്പെടുത്തിയ 'അതിദരിദ്രർക്കായുള്ള ഉപജീവന പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം.ജി. രാജമാണിക്യം സംസാരിച്ചു.