gathagatham

കൊച്ചി: 10 ഡിവൈ.എസ്.പിമാർ. 25 സി.ഐ. 60 എസ്.ഐമാർ. പിന്നെ 1500 ലധികം പൊലീസുകാ‌ർ. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബറിന്റെ മേൽനോട്ടത്തിൽ ഡി.സി.പി എസ്. സുദർശന്റെ നേതൃത്വത്തിലാണ് ഫോർട്ടുകൊച്ചിക്ക് കടുത്ത സുരക്ഷയൊക്കുന്നത്.

 സുരക്ഷാ ക്രമീകരണങ്ങൾ

. പപ്പാഞ്ഞി കത്തിക്കുന്നിടത്ത് ഡബിൾ ലെയർ ബാരിക്കേഡ്
. പ്രധാന കേന്ദ്രങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം
. പരേഡ് ഗ്രൗണ്ടിൽ 2 വാച്ച് ടവർ
. സി.സി.ടിവി നിരീക്ഷണ ക്യാമറകൾ
. പ്രധാന മേഖലകളിൽ അസ്‌ക്കാ ലൈറ്റുകൾ
. ജനറേറ്റർ റൂമിന് പൊലീസ് സംരക്ഷണം
. പൊലീസ് ഇവാക്വാഷൻ ടീം
. മുഴുവൻസമയ ബോട്ട് പട്രോളിംഗ്
. ആംബുലൻസിനൊപ്പം പൊലീസ് ടീം

 ഗതാഗത ക്രമീകരണം
. വൈകിട്ട് 7ന് ശേഷം റോ-റോ, ബോട്ട് സർവീസുകൾ ഉണ്ടായിരിക്കില്ല
. വൈപ്പിനിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ ഭാഗത്ത് പാർക്ക് ചെയ്യണം
. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ഉച്ചയ്ക്കു ശേഷം അരൂരിൽ നിന്ന് കുണ്ടന്നൂർ, വൈറ്റില വഴി എറണാകുളത്തേയ്ക്ക് പോകേണ്ടതാണ്. ഇടക്കൊച്ചി വഴി കടത്തി വിടുന്നതല്ല
. വൈകിട്ട് 4 മണിക്കു ശേഷം ഫോർട്ടുകൊച്ചിയിലേയ്ക്ക് റോഡ് മാർഗം വാഹനം കടത്തിവിടുന്നതല്ല
. തോപ്പുംപടി പഴയ പാലം വൺവേയാക്കി
. എറണാകുളം, ഇടക്കൊച്ചി, തോപ്പുംപടി എന്നിവിടങ്ങളിൽനിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വരുന്ന ബസുകൾ തോപ്പുംപടി കഴുത്തുമുട്ട് പറവാനപള്ളത്തു രാമൻ വെളി വഴി ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും
. തിരികെ കുന്നുമ്പുറംഅമരാവതി വഴി തോപ്പുംപടി, എറണാകുളം ഭാഗത്തേയ്ക്ക് സർവീസ് നടത്തും
. തിരക്ക് കൂടുന്നതോടെ ഫോർട്ടുകൊച്ചിയിൽ നിന്ന് മടങ്ങി പോകുന്നവർ കൊച്ചിൻ കോളേജ് ഗ്രൗണ്ടിലെത്തി ബസിൽ തിരികെ തോപ്പുംപടി,എറണാകുളം ഭാഗത്തേയ്ക്ക് പോകാം
. ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയറുമായി ബന്ധപെട്ടു വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 25 ഓളം പാർക്കിംഗ് സജ്ജമാക്കിയിട്ടുണ്ട്.