pucb-solar

കൊച്ചി: പീപ്പിൾസ് അർബൻ ബാങ്കിന്റെ കടവന്ത്ര ശാഖയിൽ നടന്ന സോളാർ വായ്പാ മേള ബാങ്ക് ചെയർമാൻ ടി.സി ഷിബു ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ മുൻ എം.പി. കെ ചന്ദ്രൻ പിള്ള വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ പ്രീമിയം ഇടപാടുകാരനായ റെജി മാത്യുവിനെ യോഗത്തിൽ ആദരിച്ചു. ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് സി.ഇ.ഒ കെ.ജയപ്രസാദ് സ്വാഗതം പറഞ്ഞു. സോളാർ വായ്പ വിതരണവും ക്യു-ആർ കോഡ് വിതരണവും ബാങ്ക് ഭരണസമിതി അംഗങ്ങൾ നിർവഹിക്കുകയും ചെയ്തു. ബോർഡ് അംഗം ബി.എസ്. നന്ദന്ദൻ , വി.വി. ഭദ്രൻ, ഗോകുൽദാസ്, പ്രീതി ടി.വി., സുമയ്യ ഹസ്സൻ, ഇ.ടി. പ്രതീഷ്,​ അഡ്വ.എം.ആർ. ശശി, ഇ.കെ. ഗോകുലൻ എന്നിവർ പങ്കെടുത്തു. ഇടപാടുകാരുടെ സംശയങ്ങൾക്ക് ബാങ്കുമായി സഹകരിച്ച് സോളാർ സർവീസുകൾ നൽകുന്ന കമ്പനികളുടെ പ്രതിനിധികൾ മറുപടി നൽകി. ബ്രാഞ്ച് മാനേജർ പ്രിയ കെ.ജെ. നന്ദി പ്രകാശിപ്പിച്ചു.