ph
പുള്ളവൻ പാട്ട് പാടുന്ന സംഘാംഗങ്ങൾ

കാലടി: ആയില്യത്തിന്റെ പുണ്യത്തിൽ പുള്ളുവൻ പാട്ടിന്റെ ഈരടികളിൽ ലയിച്ച് തിരുവൈരാണിക്കുളം ക്ഷേത്രം. സർപ്പദോഷ പരിഹാരത്തിനായി നിരവധി ഭക്തരാണ് പുള്ളുവൻ പാട്ട് നടത്തുന്നതിനായി എത്തുന്നത്. വൻ തിരക്കാണെങ്കിലും ഭക്തർ ക്ഷേത്രത്തിൽ യഥേഷ്ടം തൊഴുതു മടങ്ങുന്നതിനാൽ പ്രയാസങ്ങൾ കുറവാണ്. തൊഴുതു പുറത്തേക്കിറങ്ങുന്ന വഴിയിലാണ് പുള്ളുവൻപാട്ട് സംഘമുള്ളത്.

പുള്ളുവർക്ക് പരമശിവൻ വീണയും ബ്രഹ്മാവ് കുടവും മഹാവിഷ്ണു കൈമണിയും നൽകിയെന്നാണ് വിശ്വാസം. നാഗങ്ങളുമായി ബന്ധപ്പെട്ട പുരാണങ്ങളിലുള്ള കഥകളാണ് പുള്ളുവൻ പാട്ടുകളിലെ ഇതിവൃത്തം. നടതുറപ്പ് മഹോത്സവം സമാപിക്കുന്നതുവരെ ക്ഷേത്രത്തിൽ പുള്ളുവൻ പാട്ട് ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.