പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് നാലാം വാർഡിലെ കുറുമ്പത്തുരുത്തിൽ നിർമ്മിച്ച കലുങ്ക് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, നിതാ സ്റ്റാലിൻ, ബബിത ദിലീപ് കുമാർ, ഷിപ്പി സെബാസ്റ്റ്യൻ, എം.എം. കരുണാകരൻ, ഷൈബി തോമസ് എന്നിവർ പങ്കെടുത്തു.