painting

കൊച്ചി: സെന്റ് തെരേസാസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടയായ 'ആസ്ത'യുടെ ആഭിമുഖ്യത്തിൽ ജനുവരി 1,2,3 തീയതികളിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ചിത്രവർണങ്ങൾ എന്നപേരിൽ ചിത്രപ്രദർശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോക്ടർമാർ, വീട്ടമ്മമാർ, കോളേജ് അദ്ധ്യാപകർ, പൊതുപ്രവർത്തകർ, കലാകാരികൾ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പൂർവ്വവിദ്യാർത്ഥികളുടെ സൃഷ്ടികൾ പ്രദർശനത്തിലുണ്ടാകും. ആസ്ത പ്രസിഡന്റ് മൃദുല സാറാ വർഗീസ്, സെക്രട്ടറി ഡോ.അനു ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൺസ വിജയ, മാനേജർ ഡോ. സിസ്റ്റർ വിനീത, മുൻ പ്രസിഡന്റ് സുമ രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു