
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 98 -ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ തരംഗ് പ്രൊഫഷണൽ ലൂമിനറി അവാർഡിന് ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അർഹനായി. തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനത്തിൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ അവാർഡ് സമ്മാനിച്ചു. ഡോ. എൻ. സുൽഫി, ഡോ എ. അൽത്താഫ്, ഡോ. ജി. എസ് . വിജയകൃഷ്ണൻ, ഡോ സി ജോൺ പണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.