വൈപ്പിൻ: സൂപ്പർ സോക്കർ വൈപ്പിൻ സംഘടിപ്പിച്ച ഓൾ കേരള അണ്ടർ 19 ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ നൈറ്റ്‌സ് എഫ്.സിആലുവ ജേതാക്കളായി. ഫൈനലിൽ സാൻ തിരൂരിനെ അവർ പരാജയപ്പെടുത്തി (1-0)​. കളിയവസാനിക്കാൻ നിമിഷങ്ങൾ അവശേഷിക്കെ അജ്മൽ കാജയാണ് വിജയഗോൾ നേടിയത്.
കർത്തേടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എൽ. ദിലീപ് കുമാർ സമ്മാനവിതരണം നിർവഹിച്ചു. കെ.ജെ. ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ഇ.എസ്. സുബീഷ് കുമാർ, കെ.എസ്. ശ്രീജിത്ത്, നെൽസൻ ദേവസി, കെ.ബി. ബൈജു തുടങ്ങിയവർ സംസാരിച്ചു.