
മരട് : കുണ്ടന്നൂർ പാലത്തിന് സമീപം പൊളിച്ച ഹോളി ഫെയ്ത്ത് ഫ്ലാറ്റിനടുത്ത് മാലിന്യം തള്ളി. ഭക്ഷണാവശിഷ്ടം ഉൾപ്പെടെയുള്ളവയാണ് ഇവിടെ തള്ളിയത് . നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാലിന്യം പരിശോധിച്ച് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയ ഇടപ്പള്ളിയിലെ ഹോസ്റ്റൽ അഡ്രസിൽ ബന്ധപ്പെട്ടു. മാലിന്യം നീക്കം ചെയ്യാൻ അവർ നിയോഗിച്ച ഏജൻസിയെ കണ്ടെത്തി. സംഭവത്തിൽ നഗരസഭ മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പ്രേംചന്ദ്, ജെ.എച്ച്.ഐ മാരായ ഹുസൈൻ ,ജിഷ ,സ്വപ്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.