prabhu

തിരുവനന്തപുരം: വേൾഡ് കൺസൾട്ടിംഗ് ആൻഡ് റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ
'എമർജിംഗ് ലീഡർ 2023'പുരസ്‌കാരം ലണ്ടനിൽ സ്വീകരിച്ച ശ്യാം പി. പ്രഭു ശിവഗിരി തീർത്ഥാടന സമാപന സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കും.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറിയോൺ ബിസിനസ് കൺസൾട്ടൻസിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ്.

എൺപതിലധികം രാജ്യങ്ങളിൽ നിന്നുളള ബിസിനസ് സംരംഭകർക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ആവശ്യമുള്ള സേവനങ്ങളാണ് ഓറിയോൺ നൽകുന്നത്. ഗുരുധർമ്മ പ്രചാരണ സഭയുടെ യു.എ.ഇയിലെ ഭാരവാഹി കൂടിയായ ശ്യാം പി. പ്രഭു തിരുവനന്തപുരത്തെ ശിവഗിരി മഠത്തിന്റെ കീഴിലുള്ള വിശ്വസംസ്‌കാര ഭവനിൽ അന്തേവാസിയായിരിക്കുമ്പോഴാണ് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.