ആലുവ: നൂറുവർഷം പിന്നിട്ട ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കണമെന്ന് പൂർവ വിദ്യാർത്ഥി സംഘടനയായ ആഷ സർക്കാരിനോട് ആവശ്യപ്പെട്ടു. പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം
മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിസന്റ് രാജു ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രൊഫ.കെ.ജെ. ജെയിൽസ്, സെക്രട്ടറി പി.എ. മഹ്ബൂബ്, ട്രഷറർ അഡ്വ.കെ.എ. ആന്റണി, കെ.ജി.വി. പതി, പി.പി. ചിന്നപ്പൻ, ചിന്നൻ പൈനാടത്ത്, ഫ്രാൻസിസ് മൂത്തേടൻ, പി.ജെ. മോൺസൺ, സുധീർ പണിക്കർ, കെ.ഇ. ഇബ്രാഹിം കുട്ടി, എം.എം. ജേക്കബ്, ജോണി, പ്രസാദ് അലക്‌സാണ്ടർ, ബിജു ഫ്രാൻസിസ്, പി.ഐ. ജോയി എന്നിവർ സംസാരിച്ചു.