ആലുവ: ആലുവ നഗരസഭയിൽ പുതുവത്സരാഘോഷം നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് കേരളോത്സവത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

നഗരസഭ വൈസ് ചെയർമാൻ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാസിൽ ഹുസൈൻ, ലത്തിഫ് പൂഴിത്തറ, ലിസ ജോൺസൺ, ശ്രീലത വിനോദ് കുമാർ, കെ. ശ്രീകാന്ത്, വിദ്യ ബിജു, ദിവ്യ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.